ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 16738 പേര്‍ക്കാണ് രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,10,46,914 ആയി ഉയര്‍ന്നുവെന്നത് ആശങ്ക പടര്‍ത്തുന്നു.ഇന്നലെ മാത്രം 138 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 156705 ആയി ഉയര്‍ന്നു.
അതേസമയം, 11,799 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1,07,38,501 ആയി. നിലവില്‍ 1,51,708 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 1,26,71,163 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 8,807 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.