ചണ്ഡിഗഡ്: പ്രമുഖ പഞ്ചാബി ഗായകന്‍ സര്‍ദൂള്‍ സിക്കന്ദര്‍ കോവിഡ് ബാധിച്ച് മരിച്ചു. 60 വയസായിരുന്നു. മൊഹാലിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈയിടെയ്ക്കാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹം, വൃക്ക തകരാര്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നതിനിടെയാണ് സര്‍ദൂളിന്റെ ആരോഗ്യനില വഷളായത്. 1980 ല്‍ ഒരു ആല്‍ബത്തിലൂടെയാണ് അദ്ദേഹം സംഗീത ലോകത്ത് സജീവമായത്. പഞ്ചാബി നാടോടി ഗാനങ്ങള്‍ പാടിയാണ് സര്‍ദൂള്‍ പ്രശസ്തനായത്.