കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവത്തകന്‍ വെടിയേറ്റ് മരിച്ചു. പശ്ചിം മെദിനിപൂര്‍ ജില്ലയിലാണ് സംഭവം. സൗവിക ദൊലൈ എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെ നടന്ന ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മിഡ്‌നാപൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മക്രാപൂരില്‍ റോഡിന് സമീപത്തായി ഇരിക്കായിരുന്നു നാലുപേരും. ഇവിടേക്ക് ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഇവര്‍ക്ക് നേരെ അക്രമികള്‍ ബോംബെറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ആക്രമണമുണ്ടായതെന്നും തങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണെന്നും ത്രിണമൂല്‍ ജില്ലാ പ്രസിഡന്റ് അജിത്ത് മൈത്തി. രണ്ട് ടിഎംസി സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.