സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ തമിഴകത്ത് തിളങ്ങിയ അപർണ ബാലമുരളി നായികയാകുന്ന ചിത്രം വരുന്നു. ‘തീതും നണ്ട്രും’എന്നാണ് സിനിമയുടെ പേര്. 2018ൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ ചില പ്രേത്യക സാഹചര്യങ്ങളെ തുടർന്ന് നീളുകയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നു. നടി ലിജോമോളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലിജോമോളുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
ആക്‌ഷൻ ഡ്രാമ ഗണത്തിൽപെടുന്ന ത്രില്ലറാണ് ചിത്രം. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അപർണ്ണയും ലിജോമോളും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റസൂ രഞ്ജിത്താണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആക്‌ഷൻ ഡ്രാമ ഗണത്തിൽപെടുന്ന ത്രില്ലറിൽ സംവിധായകൻ റസു തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈസൻ, ഇൻപ, സന്ദീപ്, കരുണാകരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
എട്ടു തോട്ടകൾ എന്ന ചിത്രത്തിന് ശേഷം അപർണ വേഷമിട്ട സിനിമയായിരുന്നു ‘തീതും നണ്ട്രും’. സൂര്യയുടെ സൂരറൈ പോട്രിലൂടെയാണ് അപർണ ബാലമുരളി തമിഴകത്ത് ശ്രെധ നേടുന്നത്. അപർണയുടെ ബൊമ്മി എന്ന കഥാപാത്രം വളരെയധികം നിരൂപക പ്രശംസ നേടി.