നിവിൻ പോളിയും ആസിഫ് അലിയും മുഖ്യവേഷത്തിൽ എത്തുന്ന എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിച്ചു. മഹാവീര്യർ എന്നാണു സിനിമക്ക് പേരിട്ടിരിക്കുന്നത്. കന്നഡ നടി ഷാൻവി ശ്രീയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ലാൽ, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജയ്പുർ ആണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. രാജസ്ഥാനൈൽ ഷൂട്ടിങ്ങിനു ശേഷം തൃപ്പുണിത്തറയിൽ ഷൂട്ടിംഗ് ആരംഭിക്കും.
എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയും ഷംനാസും ചേർന്നാണ് സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ. ട്രാഫിക്, സെവൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് ആസിഫും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നത്.