റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 335 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,75,668 ആയി. മരണസംഖ്യ 6,470 ആയി ഉയര്‍ന്നു.
3,66,735 പേര് കോവിഡില്‍ നിന്നും രോഗമുക്തരായി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 2,463 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 486 പേരുടെ ആരോഗ്യനില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.