സംവിധായകൻ ആർ എസ് വിമലിന്റെ ഏറ്റവും വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സർപ്രൈസ് ഒളിപ്പിച്ചുകൊണ്ട് ആർ എസ് വിമൽ സന്തോഷവാർത്ത പങ്കുവെച്ചത്.‘എന്റെ ഏറ്റവും വലിയ സ്വപ്നം നാളെ യാഥാർത്ഥ്യമാകുന്നു’എന്നാണ് കുറിച്ചിരിക്കുന്നത്.
മുൻപ് സൂപ്പർതാരം നായകനാകുന്ന ‘ധർമരാജ്യ’ എന്ന ചിത്രം ആർ എസ് വിമൽ പ്രഖ്യാപിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളാകാം നാളെ പങ്കുവയ്ക്കുന്നതെന്നാണ് സൂചന.പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ കഥയുമായാണ് ധർമരാജ്യ ഒരുങ്ങുന്നത്.