ദുബായ്: ബന്ധപ്പെട്ട സർക്കാർ വ്യക്തമാക്കിയിട്ടില്ലെങ്കിൽ ഫെബ്രുവരി 23 മുതൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ കൊറോണ നെഗറ്റീവ് ആയാൽ സ്വയം ക്വാറന്റൈൻ ചെയ്യേണ്ടതില്ല. മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ ആണ് ഇക്കാര്യം ഗൾഫ് ന്യൂസിനോട് വ്യക്തമാക്കിയത്.
മിഡിൽ ഈസ്റ്റിൽ നിന്നും,വരുന്ന എല്ലാ യാത്രക്കാരും ഫെബ്രുവരി 23 ന് രാവിലെ 12 മുതൽ വിമാനത്താവളത്തിൽ തന്മാത്രാ പരിശോധനകൾ നടത്തണം. സ്വയം വരുമാനത്തിൽ തന്നെ ഈ പരിശോധന നടത്തേണ്ടതാണ്. ഇന്ത്യ പുറത്തുവിട്ട പുതിയ കോവിഡ് 19 യാത്രാ പ്രോട്ടോക്കോള് അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നടപടി .
പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത നെഗറ്റീവ് ആർ ടി- പിസിആർ ടെസ്റ്റ് റിപ്പോർട്ടിനു പുറമെ പ്രായഭേദമന്യേ എല്ലാവർക്കും ഈ പ്രോട്ടോക്കോൾ ബാധകമാണ്. കുട്ടികൾക്കും ഈ പുതിയ വ്യവസ്ഥ നിർബദ്ധമാണ് എന്നും എയർ സുവിധ പോർട്ടലിൽ പോസ്റ്റ് ചെയ്യുന്നു.
മോളിക്യുലാർ സ്ഥിരീകരണ ടെസ്റ്റ് ആർടി-പിസിആർ ടെസ്റ്റ് ആണ്, യാത്രക്കാർക്ക് ടെസ്റ്റ് നെഗറ്റീവ് ആയാൽ ക്വാറന്റ്ൻ ആവശ്യമില്ല.തിങ്കളാഴ്ചയാണ് ഇക്കാര്യം ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഗൾഫ് ന്യൂസിനോട് അറിയിച്ചത്.
”ഞങ്ങളുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും സാമ്പിൾ നൽകിയശേഷം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാം” എന്ന് പേരു പറയാൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റിപ്പോർട്ട് തയ്യാറായാൽ യാത്രക്കാരെ അറിയിക്കുന്നതാണ്. റിപ്പോർട്ട് ലഭിക്കാൻ കുറഞ്ഞത് പത്തു മണിക്കൂർ എങ്കിലും സമയമെടുക്കും എന്ന് എയർ സുവിധ പോർട്ടൽ അറിയിക്കുന്നു.
പരിശോധന റിപ്പോർട്ട് പോസിറ്റീവ് ആയാൽ ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ച് യാത്രക്കാർ ചികിത്സ വിദേയമാകണം. റിപ്പോർട്ട് നെഗറ്റീവ് ആകുകയാണെങ്കിൽ 14 ദിവസത്തേക്ക് ആരോഗ്യം സ്വയം നിരീക്ഷിക്കാൻ അവരോട് ആവശ്യപ്പെടും.സ്ഥാപനമോ ഹോം ക്വറാന്റോ നിർബന്ധമില്ല,” എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയിട്ടുള്ളത് പോലെ യാത്രക്കാർ ക്വാറന്റൈൻ നിയമങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഉദാഹരണത്തിന്, കേരള സംസ്ഥാന സർക്കാർ അതിന്റെ ക്വാറന്റൈൻ നിയമത്തിൽ ഒരു മാറ്റവും പ്രഖ്യാപിച്ചിട്ടില്ല, എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഏഴു ദിവസം ഹോം-ക്വാറന്റൈനിൽ ഇരിക്കണം. എട്ടാമത്തെ ദിവസം, നെഗറ്റീവ് ടെസ്റ്റ് ആയാൽ ഇവർക്ക് ക്വാറന്റൈൻ അവസാനിപ്പിക്കാം.
സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിരിക്കുന്ന പോലെ ആർടി-പിസിആർ ടെസ്റ്റിന് അന്താരാഷ്ട്ര യാത്രക്കാർ തന്നെ പണം നൽകേണ്ടി വരും എന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.ടെസ്റ്റ്, ലോഞ്ച് നിരക്കുകൾ ഉൾപ്പെടെ ഡൽഹി വിമാനത്താവളത്തിൽ ഒരു യാത്രക്കാരന് 3,400 രൂപ ടെസ്റ്റിനു ചിലവാകും.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ ലെവൽ 1, എയർപോർട്ട് കണക്റ്റ് ബിൽഡിംഗ്, ലെവൽ 1 എന്ന സ്ഥലത്താണ് ടെസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് .സംസ്ഥാന സർക്കാർ തീരുമാനിച്ചത് പോലെയായിരിക്കും ഈ ടെസ്റ്റിനുള്ള ഫീസ്. ഇത് കേരളത്തിലെ എയർപോർട്ടുകളിൽ 1700 രൂപ ടെസ്റ്റ് ഫീസ് മാത്രമാണ്.” എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ചില എയർപോർട്ടുകളിൽ എസ്ഒപി ചുരുങ്ങിയ സമയത്തിനുള്ളിൽ നടപ്പിലാക്കേണ്ടതിനാൽ സ്വകാര്യ ആരോഗ്യ-പരിചരണ ദാതാക്കൾക്ക് പരിശോധനകൾ പുറത്ത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും ടെസ്റ്റിനുള്ള സൗകര്യത്തിനായി കിയോസ്കൾ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു.അന്താരാഷ്ട്ര യാത്രക്കാർക്കായി ഫെബ്രുവരി 17ന് ഇന്ത്യൻ ആരോഗ്യ- സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ പുതിയ കൊറോണ യാത്രാ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചിരുന്നു.