ഗ്വാളിയാർ : പുതിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍.ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ നിയമങ്ങളില്‍ ഏതെല്ലാമാണ് കര്‍ഷക വിരുദ്ധമെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.സര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി 12 തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്താണ് പുതിയ നിയമങ്ങളില്‍ കര്‍ഷക ദ്രോഹമെന്ന് സംഘടനകള്‍ പറയണം.
നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിങ്ങള്‍ തറപ്പിച്ച് പറയുന്നുണ്ട്.എന്നാൽ പ്രതിഷേധത്തിലെ ആളുകളുടെ ഏണ്ണം കൂടുന്നത് നിയമം പിന്‍വലിക്കാനുള്ള കാരണമാകില്ല.അദ്ദേഹം കൂട്ടി ചേർത്തു .