തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.nregs.kerala.gov.in ല്‍ ലഭിക്കും. മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, സംസ്ഥാനമിഷന്‍ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവന്‍, നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം -695003 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0471-2313385, 0471-2314385.