മണിപ്പൂര്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകിരിച്ച് ഒരാഴ്ചയ്ക്കകം അംഗന്‍വാടി ജീവനക്കാരി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. ഫെബ്രുവരി 12 ന് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച നാല്‍പത്തിയെട്ടുകാരി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
വാക്‌സിനെടുത്ത മെഡിക്കല്‍ സംഘത്തിന്റെ അശ്രദ്ധയാണ് ഇവരെ മരണത്തിലേക്കെത്തിച്ചതെന്ന വാദവുപമായാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തിന്റെ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
വാക്‌സിന്‍ സ്വീകരിച്ച് രണ്ടു ദിവസത്തിനകം തന്നെ ഇവര്‍ക്ക് കടുത്ത അലര്‍ജിയുണ്ടാവുകയായിരുന്നു. അലര്‍ജിക്ക് പിന്നാലെ പനിയും ഇവരെ ബാധിച്ചു. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ സമയം ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യം കണക്കിലെടുത്തില്ലെന്നുമാണ് കുടുംബത്തിന്റെ വാദം.