ന്യൂഡൽഹി :കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കര്‍ശന നടപടികളിലേക്ക് കടന്ന് മഹാരാഷ്ട്ര.കേസുകള്‍ ഇതേനിലയില്‍ തുടരുകയാണെങ്കില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇതിന് പിന്നാലെ പുണെയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
രാത്രി 11 മുതല്‍ പുലര്‍ച്ച ആറു വരെ അവശ്യസര്‍വീസുകളൊഴികെ മറ്റുള്ളവയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഫെബ്രുവരി 28-വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാനും തീരുമാനിച്ചു.കോവിഡ് കേസുകള്‍ ഉയരുന്ന കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു .
പരിശോധനാ നിരക്ക് വര്‍ധിപ്പിക്കാനും ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ ഉയര്‍ത്താനും കേന്ദ്രം അഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.