ന്യൂഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ 10 മണിക്കാണ് യോഗം. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം ഉദ്ഘാടനം ചെയ്യും.
കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടക്കമുള്ളവയാണ് പ്രധാന അജണ്ട. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം പ്രത്യേകം ചര്‍ച്ച ചെയ്യും.