ധ്യാൻ ശ്രീനിവാസൻ വേഷമിടുന്ന ത്രില്ലെർ ചിത്രം വരുന്നു. സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജെയിംസ് എന്ന പോലീസ് ഓഫീസറുടെ വേഷമാണ് ധ്യാൻ ചെയ്യുന്നത്. ഇതുവരെ ധ്യാൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും ധ്യാനിനു ഇതിൽ എന്ന് ആണ് സംവിധയകാൻ സൂചന നൽകുന്നത്. കഥാപാത്രത്തിനായി ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ധ്യാൻ ശ്രീനിവാസൻ.
ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 21ന് എറണാകുളത്ത് തുടങ്ങും. ചിത്രത്തിൽ ഇന്ദ്രൻസ്, ഡോ. റോണി ഡേവിഡ്, ജോണി ആന്റണി, അംബിക, ശ്രീവിദ്യ, ആതിര എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദീപക് അലക്സാണ്.