https://www.facebook.com/watch/?v=420838105880064
കുടുംബ സമേതം ദൃശ്യം 2 കാണുന്നതിന്റെ വീഡിയോ പങ്കുവെച്ച് മോഹൻലാൽ. ഞാൻ എന്റെ കുടുംബത്തിനോടൊപ്പം ദൃശ്യം 2 കാണുന്നു. നിങ്ങളോ? എന്ന അടി കുറിപ്പോടെയാണ് വീട്ടിലെ ഹോം തിയറ്ററിൽ ഇരുന്നു സിനിമ കാണുന്ന വീഡിയോ മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ഭാര്യ സുചിത്ര, മക്കളായ പ്രണവ്, വിസ്മയ എന്നിവർക്കൊപ്പം പ്രിയദർശനും സിനിമ കാണുവാൻ മോഹൻലാലിൻറെ കൂടെയുണ്ട്. തിയറ്ററിന്റെ മുന്നിലാണ് പ്രണവ് ഇരിക്കുന്നത്. പ്രിയദർശനും ഭാര്യക്കും ഒപ്പം പിന്നിലെ നിരയിലാണ് മോഹൻലാൽ.
എന്തായാലും ഈ വിഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 18 നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ആദ്യഭാഗത്തെ പോലെ രണ്ടാം ഭാഗവും ത്രില്ലർ നിറഞ്ഞതാണ്. നല്ല സിനിമകളെ സിനിമ ആസ്വാദകർ എല്ലായിപ്പോഴും പിന്തുണക്കും എന്നതിന് തെളിവാണ് ദൃശ്യം 2 വിന്റെ വിജയമെന്നാണ് മോഹൻലാൽ കുറിച്ചത്.