നമ്മുടെ ശരീരത്തിലെ രക്താതിസമ്മർദ്ദം കുറക്കുന്നതിന് നാം കഴിക്കുന്ന പ്രഭാത ഭക്ഷണത്തിന് വളരെയധികം പങ്കുണ്ട്. ഒരു ദിവസത്തെ നമുണ്ട് ആഹാരത്തിന്റെ പ്രോടീൻ കൂടുതലും ലഭിക്കുന്നത് രാവിലത്തെ ഭക്ഷണത്തിൽ നിന്നാണ്. രക്താതി സമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം കൂടുതൽ ഉൾപ്പെടുന്ന പച്ചക്കറികൾ, ഇലക്കറികൾ, നാരങ്ങാ വർഗ്ഗത്തിൽ പെട്ട പഴങ്ങൾ, വാഴപ്പഴം, തക്കാളി,അണ്ടിപ്പരിപ്പുകൾ, പയർ വര്ഗങ്ങൽ, തണ്ണിമത്തൻ, എന്നിവ കഴിക്കുന്നത് ഏറ്റവും നല്ലതാണ്. നിത്യേന 7 അല്ലി വെളിത്തുള്ളി കഴിക്കുന്നതും വളരെ നല്ലതാണ്. ഇതിലടങ്ങിയ അലിസിൻ ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുകയും ധമനികൾക്ക് അയവു നൽകുകയും ചെയ്യുന്നു.
ബദാം, വാൾനട്സ്, കഴുവണ്ടി എന്നിവ 5 മുതൽ 7 എണ്ണം എന്ന ക്രമത്തിൽ കഴിക്കാം. ദിവസവും 2 നെല്ലിക്ക കഴിക്കുന്നതും നല്ലതാണ്. ഇതിലെ വിറ്റമിൻ സി രക്തചംക്രമണം തടസമില്ലാതാക്കി ശരീരത്തിലെ ബിപി കുറക്കുന്നു. വെള്ളരിക്ക , മുളപ്പിച്ച പയർ വർഗ്ഗങ്ങൾ, സവാള, കാരറ്റ് എന്നിവ ചേരുന്ന സാലഡുകൾ കഴിക്കുന്നതും നല്ലതാണ്.