ഐപിഎൽ താര ലേലത്തിൽ ന്യൂസിലൻഡിന്റെ താരം കെയിൽ ജാമിസനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത് 15 കോടിക്ക്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന നാലാമത്തെ താരമാണ് കെയിൽ. കൂടാതെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ന്യൂസിലാന്റ് താരമെന്ന നേട്ടവും ഇനി കെയിലിനു സ്വന്തം.
ഡൽഹി ക്യാപിറ്റൽ, പഞ്ചാബ് കിങ്‌സ് എന്നെ ടീമുകളാണ് ലേലത്തിൽ കെയിലിനു വേണ്ടി മുന്നോട്ടു വന്നത്. എന്നാൽ വലിയ തുകക്ക് തന്നെ ബാംഗ്ലൂർ കെയിലിനെ സ്വന്തമാക്കുകയായിരുന്നു.
എന്നാൽ ലേലത്തിന്റെ സമയത്ത് 15 കോടി എന്നത് ന്യൂസിലാൻഡ് കറൻസിയിൽ എത്ര വരുമെന്ന പിടിയില്ലാതെ നിൽക്കുകയായിരുന്നു കെയിൽ. ”അർദ്ധരാത്രിയിൽ ഞാൻ എഴുന്നേറ്റ് ഫോൺ നോക്കി. ലേലത്തിന്റെ സമയം ആസ്വദിക്കാനാണ് ശ്രെമിച്ചത്.അവിടെ എന്റെ പേര് വരുന്നത് വരെയുള്ള കാത്തിരിപ്പ് ഭയാനകമായിരുന്നു. ആ തുക എത്ര വരുമെന്ന് എനിക്കറിയില്ല. ന്യൂസിലാൻഡ് കറൻസിയിൽ എങ്ങനെ കണക്കാക്കണം എന്നും എനിക്കറിയില്ല” എന്നാണ് കെയിൽ ജാമിസന്റെ വാക്കുകൾ. നിലവിൽ ഓസ്‌ട്രേലിയക്കെതിരായ ടി 20 പരമ്പരക്ക് വേണ്ടി തയാറെടുക്കുകയാണ് കെയിൽ.