ഇറാനുമായി ചർച്ചക്ക് തയ്യാറാണെന്ന ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം ഗൾഫ് മേഖലയിലെ സംഘർഷ സാദ്ധ്യതകൾ കുർക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ചക്കകം രാജ്യങ്ങൾ അവരുടെ നിലപാട് മാറ്റം വരുത്തിയില്ലെങ്കിൽ ആണവ കരാർ വ്യവസ്ഥകൾ തങ്ങൾക്ക് ബാധകമായിരിക്കില്ലെന്ന ഇറാന്‍റെ താക്കീതാണ് വീണ്ടും ചർച്ചകൾ ആരംഭിക്കാൻ ഇടയാക്കിയത്.
2015ലെ കരാർ പുനരുജ്ജീവിപ്പിക്കാൻ യുഎസ് ചർച്ചയിൽ പങ്കെടുക്കുമെന്ന തീരുമാനം പ്രതീക്ഷ നൽകുന്നു. 2018ലായിരുന്നു കരാറിൽ നിന്നുള്ള ട്രംപിന്‍റെ പിൻവാങ്ങൽ. മാത്രവുമല്ല കടുത്ത ഉപരോധം അമേരിക്ക ഇറാനെതിരെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുതിയ ചർച്ചകളിൽ തങ്ങൾക്കും ഇടം വേണമെന്ന ഗൾഫ് രാജ്യങ്ങളുടെ ആവശ്യം ഇറാൻ അംഗീകരിച്ചിട്ടില്ല. ആണവ കരാറിലേക്ക് ഇറാൻ തിരിച്ചെത്തണമെന്ന് യു.കെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.