ഗതാഗത നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി എടുത്ത് അബൂദബി പോലീസ്. അമിതവേഗത, റെഡ് സിഗ്നൽ മറികടക്കൽ, അശ്രദ്ധമായി വണ്ടിയോടിക്കൽ ഉൾപ്പെടെ എല്ലാ നിയമലംഘനങ്ങളും നടത്തുന്നവർക്കെതിരെ നടപടി എടുക്കുവാന് തീരുമാനം. ഇതിനായി ഡ്രൈവർമാരെ ബോധവത്കരിക്കാൻ വിവിധ കാമ്പയിനുകളും അബൂദബി പൊലിസ് നടത്തുവാൻ പദ്ധതിയിടുന്നുണ്ട്. വണ്ടി ഓടിക്കുന്നവരുടെയും മറ്റു യാത്രക്കാരുടെയും ജീവൻ ഭീക്ഷണി ആകുന്ന ഒന്നും അനുവദിക്കില്ലെന്ന് അബൂദബി പൊലീസ് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാഹനത്തിന്‍റെ മുൻ സീറ്റിൽ 10 വയസിൽ താഴെയുള്ള കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവരിൽ നിന്ന് 5,400 ദിർഹമായിരിക്കും പിഴ ഈടാക്കുക. നിയമം മറികടക്കുന്ന ഡ്രൈവർക്ക് 400 ദിർഹം മാത്രമാണ് പിഴ. നിയമലംഘനത്തിന് പൊലീസ് കണ്ടുകെട്ടുന്ന വാഹനം മോചിപ്പിക്കാൻ 5,000 ദിർഹം അധിക പിഴ നൽകണം. റിലീസ് ഫീസ് അടക്കുന്നതുവരെ വാഹനം പൊലീസ് തന്നെ സൂക്ഷിക്കും. പരമാവധി മൂന്നു മാസത്തിന് ശേഷം വാഹനം ഉടമ ക്ലെയിം ചെയ്തില്ലെങ്കിൽ ലേലം ചെയ്യും. എന്തായാലും ആളുകളുടെ ജീവന് അപകടം സംഭവിക്കുന്ന അശ്രദ്ധപരമായ ഒരു നടപടിയും അബുദാബി പോലീസ് വെറുതെ വിടില്ല.