ലക്നൗ :ഉത്തര്‍പ്രദേശിലെ ഉന്നാവോ പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ പിടിയിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന്. പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തടക്കം എത്തിച്ച് തെളിവെടുക്കും.
വെള്ളത്തില്‍ കീടനാശിനി ചേര്‍ത്ത് നല്‍കിയായിരുന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. പ്രധാന പ്രതി വീനയും പ്രായപൂര്‍ത്തിയാകാത്ത കൂട്ടുപ്രതിയും ആയിരുന്നു പിടിയിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്ന മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ശുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു.