അട്ടപ്പാടിയിൽ നിന്നും അയ്യപ്പനും കോശിയും എന്ന സിനിമയിലേക്കു എത്തിയ താരമാണ് നഞ്ചിയമ്മ. ഒരു സിനിയമയിൽ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും നഞ്ചിയമ്മയുടെ പാട്ടുകൾ ഏവർക്കും എപ്പോഴും സുപരിചിതമാണ്. ഇതിനോടകം ഒരുപാടു ആരാധകരെ സൃഷ്ടിച്ച നഞ്ചിയമ്മ വീണ്ടും തിരികെ അഭിനയലോകത്തേക്ക് എത്തുകയാണ്.ഷാഫി എപ്പിക്കാട് രചനയും സംവിധാനവും ചെയ്യുന്ന ചെക്കനിൽ അഭിനേതാവായും ഗായികയായും നഞ്ചിയമ്മ എത്തുന്നു.
വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. വിഷ്ണുവിന്റെ മുത്തശ്ശിയുടെ വേഷമാണ് നഞ്ചിയമ്മയ്ക്ക് ഇതിൽ. മുഴുനീള വേഷത്തിലാണ് നഞ്ചിയമ്മ എത്തുന്നത്. പൂർണമായി വയനാടിന്റെ ദൃശ്യചാരുതയിൽ ആണ് സിനിമ തയ്യാറാകുന്നത്. വിനോദ് കോവൂർ, തെസ് നിഖാൻ, അബു സലിം , സലാം കൽപ്പറ്റ, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നു.