കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 ചോര്‍ന്നു. ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ വന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം -2. മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിനും ലഭിക്കുന്നത്.
ഇതാദ്യമായാണ് മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ മീന, അന്‍സിബ, എസ്തര്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.