ആസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ 14.25 കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. രണ്ട് കോടിയായിരുന്നു മാക്‌സ്‌വെലിന്റെ അടിസ്ഥാന വില. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സായിരുന്നു മാക്‌സ്‌വെലിനായി ആദ്യം രംഗത്ത് വന്നതെങ്കിലും താരത്തിന് വേണ്ടി കോഹ്‌ലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കുകയായിരുന്നു. മോശം ഫോമിനെ തുടര്‍ന്നാണ് പഞ്ചാബ് കിങ്‌സ് മാക്‌സ് വെലിനെ ഒഴിവാക്കിയത്. എന്നാല്‍ ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ പരമ്പരയില്‍ മാക്‌സ് വെല്‍ മികച്ച പോരാട്ടം നടത്തിയിരുന്നു.
ആസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ഡല്‍ഹി കാപിറ്റല്‍സ് ആണ് സ്വന്തമാക്കിയത്. 2.2 കോടിക്കാണ് സ്മിത്ത് ഡൽഹി സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് സ്മിത്തിരെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയത്. മികച്ച പ്രകടനവുമായി ഈ വര്‍ഷം സ്മിത്ത് കളത്തിലിറങ്ങും. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 16.25 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇക്കുറി രാജസ്ഥാനെ നയിക്കുന്നത് സഞ്ജു വി സാംസണാണ്.