ന്യൂഡൽഹി :പീഡന ആരോപണത്തില്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെയുള്ള നടപടി സുപ്രിംകോടതി അവസാനിപ്പിച്ചു. 2019ലാണ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്.
എന്നാൽ സുപ്രിംകോടതി അവസാനിപ്പിച്ചത് സ്വമേധയാ ആരംഭിച്ച നടപടികളാണ്. മൂന്നംഗ ബെഞ്ചാണ് ഒരു വര്‍ഷവും ഒന്‍പത് മാസവും നീണ്ട നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചത്. മുന്‍ ജസ്റ്റിസ് എ കെ പട്‌നായിക്കിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി .