ഐഎഫ്എഫ്‌കെ കൊച്ചി എഡിഷന്റെ ഉദ്ഘാടന വേദിയിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സംവിധായകൻ വി.സി അഭിലാഷ് രംഗത്ത്. ചടങ്ങിലേക്ക് രാഷ്ട്രീയം നോക്കിയാണ് തന്നെ വിളിക്കാതിരുന്നതെന്നും ഇവിടെ നടക്കുന്നത് സിപിഎം മേളയാണെന്നുമായിരുന്നു സലിം കുമാർ കഴിഞ്ഞദിവസങ്ങളിൽ ആരോപിച്ചിരുന്നു. ഇത് വലിയ രാഷ്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയിരുന്നു.
എന്നാൽ അക്കാദമിക്ക് രാഷ്ട്രീയ താത്പര്യമുണ്ടെന്ന് പറഞ്ഞാൽ താനത് തിരുത്തുമെന്നും കടുത്ത ഇടതുപക്ഷ വിശ്വാസിയായ തന്റെ സിനിമ പോലും അക്കാദമി തള്ളിക്കളഞ്ഞിട്ടുണ്ടെന്നുമായിരുന്നു അഭിലാഷ് സലിം കുമാറിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിച്ചത്. ഇടതുപക്ഷമായാൽ പോരാ ചെയർമാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണമെന്നാണ് അക്കാദമി ചെയർമാനായ കമലിനെതിരെ അഭിലാഷ് കടുത്ത വിമർശന ആരോപണം ഉയർത്തിയത്.