ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യപാദ മത്സരത്തിൽ യുവന്റസിനെ പരാജയപ്പെടുത്തി എഫ്‌സി പോർട്ടോ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർട്ടോ യുവന്റസിനെതിരെ വിജയം നേടിയത്. മെഹ്ദി തരാമി, മൂസ മറെഗ എന്നിവരാണ് പോർട്ടോയ്ക്കു വേണ്ടി ഗോൾ നേടിയത്. യുവന്റസിനു വേണ്ടി ആശ്വാസ ഗോൾ നേടിയത് ഫെഡ്രറികോ ഷിസയായിരുന്നു.
കളി ആവസ്ഥയിലാകും മുന്നേ രണ്ടാം മിനിറ്റിൽ തന്നെ പോർട്ടോ തരാമിയിലൂടെ മുമ്പിലെത്തി. രണ്ടാം പകുതിയുടെ ആരംഭത്തിലായിരുന്നു പോർട്ടോയുടെ രണ്ടാം ഗോൾ നേട്ടം. ക്രിസ്റ്റിയാനോ റൊണാൾഡോ ഗോൾ നേടുന്നതിൽ പരാജയപ്പെട്ട മത്സരത്തിൽ 82-ാം മിനിറ്റിലാണ് യുവന്റസ് തിരിച്ചടിച്ചത്. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെയുള്ള പോർട്ടോയുടെ ആദ്യ വിജയമാണ് ഇത്.