ഐഎഫ്എഫ്‌കെയുടെ കൊച്ചി എഡിഷനിലെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകൻ സലിം അഹമ്മദ്.‘ചിലരുടെ ബോധമില്ലായ്മയാണ് ഇവിടെ പ്രശ്നം’ എന്നാണ് ഈ സംഭവത്തിൽ സലിം അഹമ്മദ് പ്രതികരിച്ചത്. ‘ഐഎഫ്എഫ്കെ ചടങ്ങില്‍ നിന്നും സലിംകുമാറിനെ മാറ്റി നിർത്തിയതിൽ ബഹുമാനപ്പെട്ട സംസ്‍കാരിക വകുപ്പ് മന്ത്രി പറഞ്ഞത് ‘ബോധപൂർവം ആരെയും മാറ്റിനിർത്തിയിട്ടില്ല’ എന്നാണ്.’ശരിയാണ് സാർ ചിലരുടെ ബോധമില്ലായ്മയാണ് പ്രശ്നം’ എന്നാണ് വിവാദത്തിൽ സംവിധായകൻ സലിം അഹമ്മദ് ചൂണ്ടിക്കാട്ടിയത് .
കൊച്ചിയില്‍ ബുധനാഴ്ച തുടക്കം കുറിച്ച ചലച്ചിത്രമേളയുടെ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തതിനെ കുറിച്ച് നടൻ സലിം കുമാര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് സലിം കുമാറിനെ ക്ഷണിക്കാതിരുന്നത് എന്ന വിവാദം ഇതിനോടകം ചർച്ചയായിരുന്നു.എന്നാൽ രാഷ്ട്രീയ നയങ്ങൾ കൊണ്ടല്ല സലിം കുമാറിനെ മേളയിലേക്ക് ക്ഷണിചിരുന്നുവെന്നുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമൽ വിവാദങ്ങളോട് പ്രതികരിച്ചത്.