മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ‘വണ്‍’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. നടി നിമിഷ സജയനെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. പോസ്റ്റർ പുറത്തുവിട്ടതിനു പിന്നാലെ ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന് സിനിമ പഠിപ്പിക്കുമെന്ന് ആരാധകർ കമന്റും ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന ചിത്രമാണ് വണ്‍. കേരള മുഖ്യമന്ത്രിയായി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രം ഒടിടി റിലീസിന് ഇല്ലെന്നും കൊറോണ ഭീതി ഒഴിഞ്ഞ ശേഷം തിയറ്ററിൽ ചിത്രം റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.