സുകുമാരന്റെ പഴയകാല ചിത്രം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. ഡെയര്‍ഡെവിള്‍ ഭാസ്‌കരനായി അച്ഛന്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ഫെയ്‌സ്‌ബുക്കില്‍ ചിത്രം പങ്കുവെച്ചത്. 1981 ല്‍ പുറത്തിറങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ എന്ന ചിത്രത്തിലെ സുകുമാരന്റെ കഥാപാത്രത്തിന്റെ പേരാണ് ഡെയര്‍ ഡെവിള്‍ ഭാസ്‌കരന്‍.
ഹരിഹരനും എംടി വാസുദേവന്‍ നായരും ഒന്നിച്ച ചിത്രം ആക്കാലത്തെ മികച്ച വിജയമായിരുന്നു. സര്‍ക്കസ് കമ്ബനിയെ പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു വളര്‍ത്തു മൃഗങ്ങള്‍. സര്‍ക്കസിലെ കോമാളിയായി അഭിനയിക്കുന്ന കലാകാരന്റെ താടിയില്‍ പിടിച്ചുകൊണ്ട് ചിരിച്ചു നില്‍ക്കുന്ന സുകുമാരനെയാണ് ചിത്രത്തില്‍ കാണുന്നത്. അച്ഛന്റെ മനോഹരമായ ചിത്രം പൃഥ്വിരാജിന് സമ്മാനിച്ചത് സംവിധായിക അഞ്ജലി മേനോനാണ്.