റാഞ്ചി: ജനസംഖ്യാ നിയന്ത്രണത്തിനായുള്ള ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ. കുടുംബാസൂത്രണ കാലത്ത് ഉയര്‍ന്ന് കേട്ടിരുന്ന വാചകമായിരുന്നു ഇത്. ഇത് പ്രോല്‍സാഹിപ്പിക്കണമെങ്കില്‍ രാഹുല്‍ വിവാഹിതനാവണമെന്നു അദ്ദേഹം പറഞ്ഞു.
വിവാഹം ചെയ്യുന്നത് ഒരു ദളിത് പെണ്‍കുട്ടിയെ ആവണം. എങ്കില്‍ മാത്രമാണ് ജാതി വ്യവസ്ഥ തുടച്ചുനീക്കണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം പ്രാവര്‍ത്തികമാവൂ. ഇത് യുവജനങ്ങള്‍ക്ക് പ്രചോദനമാകൂവെന്നും രാംദാസ് അത്താവാലെ പറഞ്ഞു.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കളായ ഷിബു സോറനോടും ഹേമന്ത് സോറനോടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്ന് രാജ്യത്തിന്‌റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും അത്താവാലെ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ ഡല്‍ഹിയിലും അവര്‍ക്ക് അധികാരത്തിലെത്താം, ഇത് ജാര്‍ഖണ്ഡിന്‍റെ വികസനത്തിനും വഴിയൊരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.