ചെന്നൈ: മലയാളിയും തെന്നിന്ത്യന്‍ നടിയുമായ ഓവിയ ഹെലനെതിരെ കേസ്. പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ ‘ഗോ ബാക്ക് മോദി’ ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് നടപടി. ബിജെപി തമിഴ്‌നാട് നേതൃത്വത്തിന്റെ പരാതിയില്‍ ചെന്നൈ എഗ്മൂര്‍ പൊലീസാണ് കേസ് എടുത്തത്.
ബിജെപി നിയമവിഭാഗം അംഗവും അഭിഭാഷകനുമായ അലെക്സിസ് സുധാകറാണ് നടിക്കെതിരെ പരാതി നല്‍കിയത്. ഫെബ്രുവരി 13ന് ഗോ ബാക്ക് മോദി എന്ന പേരില്‍ ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ ഓവിയ പ്രചരിച്ചിരുന്നു. ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും ട്വീറ്റിനു പിന്നാലെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ പൊതുജനപ്രതിഷേധത്തിന് ഇരയാക്കപ്പെട്ടതായും അലക്സിസ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പധാനമന്ത്രിയുടെ കഴിഞ്ഞ സന്ദര്‍ശനത്തിലും താരം സമാനമായ പ്രതികരണം ട്വിറ്ററിലൂടെ നടത്തിയിട്ടുണ്ട്.