ന്യൂഡൽഹി: കാലവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് ജാമ്യമില്ല അറസ്റ്റ് വാറണ്ട്.
ബോംബെ ഹൈകോടതിയിലെ അഭിഭാഷകയാണ് നികിത ജേക്കബ്. ഡൽഹി പൊലീസിന്‍റെ അഭ്യർഥനയിൽ ഡൽഹി ഹൈകോടതിയാണ് നികിതക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അതേസമയം, കേസിൽ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തെ അപലപിച്ച് മുന്‍ പരിസ്ഥിതി മന്ത്രി ജയ്റാം രമേഷ്, പി. ചിദംബരം, ശശി തരൂര്‍, പ്രിയങ്ക ചതുര്‍വേദി, സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള പ്രതികരണവുമായി രംഗത്തെത്തി.