മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കര്‍ണ്ണന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ധനുഷാണ് നായകനായി എത്തുന്നത്. ഈ വര്‍ഷം ഏപ്രില്‍ 9 ന് ചിത്രം തിയറ്ററുകളിലെത്തും.
ചിത്രത്തില്‍ മലയാളി താരം രജീഷ വിജയനാണ് നായികയായി എത്തുന്നത്. കൂടാതെ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷന്‍, ലാല്‍, യോഗി ബോബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചോരയൊലിപ്പിച്ച് കയ്യില്‍ വിലങ്ങുമായി നില്‍ക്കുന്ന ധനുഷാണ് പോസ്റ്ററിലുള്ളത്. നീതിയുടെ ആത്മാവ് ഒരിക്കലും മരിക്കില്ല എന്ന അടിക്കുറിപ്പിലാണ് മാരി ശെല്‍വരാജ് പോസ്റ്റര്‍ പുറത്തുവിട്ടത്.