ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എ്ത്തുന്ന ചിത്രം ‘മേപ്പടിയാന്റെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫാമിലി എന്റര്‍ടൈനര്‍ ആയി ഒരുങ്ങുന്ന സിനിമ വിഷ്ണു മോഹനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത ലുക്കിലുള്ള ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്. ജയകൃഷ്ണന്‍ എന്ന മെക്കാനിക്കിനെയാണ് ഉണ്ണി മുകുന്ദന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ താരം തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയില്‍ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത് അഞ്ജു കുര്യനാണ്. ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയവരുടെ നീണ്ട താരനിരയും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.
നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ സുബ്രമണ്യനാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം. ആനന്ദ് രാജേന്ദ്രനാണ് പോസ്റ്റര്‍ ഡിസൈനിംഗ്. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍.