ന്യൂഡൽഹി :ചൈന അതിർത്തിയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരെ മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഇത് ചൈനക്ക് മുന്നിലുള്ള കീഴടങ്ങലാണെന്ന് അന്റണി പറഞ്ഞു. രാജ്യസുരക്ഷക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാധാന്യം നൽകാത്തതിൽ ദുഖമുണ്ടെന്ന് എകെ ആന്റണി പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്തിയിൽ മുഴുവൻ സമയ ശ്രദ്ധ വേണ്ട സമയത്താണ് സേനകളെ ബജറ്റിൽ പൂർണമായി അവഗണിച്ചത്. സുരക്ഷാ കാര്യത്തിൽ കേന്ദ്രം രാജ്യത്തെ വഞ്ചിക്കുകയാണ്.