ന്യൂഡൽഹി :ഗ്രേറ്റ ടൂൾകിറ്റ് പ്രചരണ കേസിൽ അറസ്റ്റിലായ ദിഷാ രവിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് പങ്കുവച്ച ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതാണ് ദിഷയ്‌ക്കെതിരായ കുറ്റം. ബംഗളൂരുവിലെ പരിസ്ഥിതി പ്രവർത്തകയും, മൗണ്ട് കാർമൽ കോളജിലെ വിദ്യാർത്ഥിനിയുമാണ് 22 കാരിയായ ദിഷ.
ടൂൾകിറ്റിന് രൂപം നൽകിയ ‘പോയെറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ’ എന്ന സംഘടന ഖലിസ്ഥാനി സംഘടനയായാണെന്ന് പോലീസ് പറഞ്ഞു.