ന്യൂഡൽഹി :റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍. ട്രാക്ടര്‍ പരേഡില്‍ പങ്കെടുത്ത പതിനാറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. 14 എഫ്‌ഐആറുകളില്‍ 122 കര്‍ഷകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
നോട്ടീസ് ലഭിച്ച കര്‍ഷകര്‍ ഡല്‍ഹി പൊലീസിന് മുന്നില്‍ നേരിട്ട് ഹാജരാകരുതെന്നും, നിയമസഹായ സെല്ലിനെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന പ്രക്ഷോഭകര്‍ക്ക് നിയമസഹായം ഉറപ്പാക്കാനും തീരുമാനിച്ചു.