ബെയ്‌ജിങ് :കോവിഡിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രാഥമിക കോവിഡ് കേസുകളുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ ചൈന വിസമ്മതിച്ചു.
2019 ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനിലാണ് ആദ്യ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‍തത് .ഇവയുടെ സംഗ്രഹം മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് ടീമിലെ അംഗമായ ഓസ്ട്രേലിയന്‍ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡൊമിനിക് ഡ്വെയര്‍ പറഞ്ഞു.
തുടക്കത്തിലെ 174 കേസുകളില്‍ പകുതിയും വുഹാന്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ വിവരം ലഭിക്കേണ്ടത് പ്രധാനമാണ് എന്നാണ് സംഘത്തിന്റെ നിരീക്ഷണം .ജനുവരിയില്‍ ചൈനയിലെത്തിയ സംഘം കോവിഡ് -19 ന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി നാല് ആഴ്ച ചൈനയില്‍ തങ്ങിയിരുന്നു .