ഹൈദരാബാദ്: ഇന്ത്യയില്‍ വാലന്റയിന്‍സ് ഡേ നിരോധിക്കണമെന്ന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍. തെലങ്കാനയില്‍ ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന ആവശ്യപ്പെട്ട് തീവ്ര ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചു.
വാലന്റയിന്‍സ് ഡേ പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കുടുംബ വ്യവസ്ഥയ്ക്ക് എതിരാണെന്നും ആരോപിച്ചാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രകടനം നടത്തിയത്. തുടര്‍ന്ന് ഹൈദരാബാദില്‍ വാലന്റയിന്‍ ആശംസ കാര്‍ഡുകള്‍ കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇന്ത്യന്‍ സംസ്‌കാരം മൂല്യങ്ങളില്‍ ഉറച്ചതാണെന്നും കുടുംബം അതിന്റെ ഭാഗമാണെന്നും സംഘടന പറയുന്നു. വാലന്റയിന്‍ ആഘോഷങ്ങള്‍ നിര്‍ത്തി അമര്‍ വീര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്ന ആവശ്യവും ബജ്‌റംഗ്ദള്‍ ഉന്നയിച്ചിട്ടുണ്ട്. പുല്‍വാമയില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരവായി ഇതിനെ മാറ്റണമെന്നും തെലങ്കാന സര്‍ക്കാരിനോട് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.