ലണ്ടന്‍: യു.കെയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെ കുറിച്ച് ആശങ്ക ഉളവാക്കുന്നതാണെന്നു പഠനം .ബ്രിട്ടണില്‍ ഇതിനോടകം വ്യാപിച്ച പുതിയ യു.കെ വകഭേദം ലോകത്താകമാനം പടര്‍ന്നുപിടിച്ചേക്കാമെന്നും യു.കെ ജനിറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം മേധാവി ഷാരോണ്‍ വിലയിരുത്തി .
കോവിഡ് വാക്‌സിന്‍ ബ്രിട്ടണില്‍ ഇതുവരെ ഫലപ്രദമായിരുന്നു.ജനിതക മാറ്റങ്ങള്‍ കുത്തിവെപ്പിനെ ദുര്ബലമാക്കാൻ സാധ്യത ഉണ്ട് .ബ്രിട്ടണില്‍ കോവിഡ് വൈറസ് വകഭേദം വീണ്ടും രൂപാന്തരം പ്രാപിച്ചു .
ഇത് പ്രതിരോധ ശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോണ്‍ വ്യക്തമാക്കി .വീണ്ടുമുണ്ടായ ജനിതക മാറ്റം വാക്‌സിനേഷനും ഭീഷണിയാണ്.ജനതിക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറിയാലേ ഭീഷണി ഒഴിയു .