നടിപ്പിൻ നായകൻ തമിഴ് നടൻ സൂര്യ കൊവിഡ് മുക്തനായി. സഹോദരൻ കാർത്തിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
‘ചേട്ടൻ വീട്ടിലേക്ക് സുരക്ഷിതനായി തിരച്ചെത്തിയിരിക്കുന്നു. കുറച്ച് ദിവസത്തേക്ക് വീട്ടിൽ ക്വാറന്റീനിൽ കഴിയും. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല’- കർത്തി ഫേസ്ബുക്കിൽ കുറിച്ചു. കൊവിഡ് സ്ഥിരീകരിച്ച കാര്യം സൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സൂര്യരായി പൊറ്റര് ആണ് താരത്തിന്റേതായി ഒടുവിൽ പുറത്ത് വന്ന ചിത്രം .തിയേറ്റർ റിലീസ് ഒഴിവാക്കി ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത് .ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രം മിനി സ്ക്രീനിലും എത്തി .പൊങ്കലിന് സൺ ടി വി അടക്കമുള്ള ചില ചാനലുകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു .