പസഫിക് സമുദ്രത്തിൽ വൻ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത ഏഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ പസഫിക്കിൽ രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തിൽ ന്യൂസീലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
അർധരാത്രിയോടെ ന്യൂ കാലെഡോണിയ രാജ്യത്തെ വാഓയിൽ നിന്ന് 415 കിലോമീറ്റർ മാറിയാണ് ഭൂകമ്പം ഉണ്ടായത്. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് രാക്ഷസത്തിരകൾക്ക് സാധ്യതയുണ്ടെന്ന് സുനാമി വാണിംഗ് സെൻ്റർ അറിയിച്ചു.
ഫിജി, ന്യൂസീലൻഡ്, വാനുവാടു, ന്യൂ കാലെഡോണിയ എന്നീ രാജ്യങ്ങളിലെ കടൽത്തീരങ്ങളിൽ രാക്ഷത്തിരമാലകൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഓസ്ട്രേലിയ, കുക്ക് ഐലൻഡ്സ്, അമേരിക്കൻ സമോവ തുടങ്ങിയ രാജ്യങ്ങളിൽ ചെറിയ തിരമാലകൾക്കും സാധ്യതയുണ്ട്.