വാഷിംഗ്‌ടൺ :മുൻ യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോർജ് ഷൂൾസ്(100) അന്തരിച്ചു.റിച്ചഡ് നിക്സനും റൊണാൾഡ് റെയ്ഗനും ജോൺ എഫ് കെന്നഡിയും ഉൾപ്പെടെ യുഎസ് പ്രസിഡന്റുമാർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഷൂൾസ് 4 കാബിനറ്റ് പദവികൾ വഹിച്ചു.
ചരിത്രപ്രധാനമായ റെയ്ക്ജവിക് ഉച്ചകോടി (1986) യിൽ മുഖ്യസൂത്രധാരനായത് അന്നു സ്റ്റേറ്റ് സെക്രട്ടിയായിരുന്ന ഷൂൾസ് ആയിരുന്നു.പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം മറീൻ കോറിൽ ചേർന്നു.
കഴിഞ്ഞ ഡിസംബറിൽ നൂറാം ജന്മവാർഷികവേളയിൽ പുറത്തിറക്കിയ‘എ ഹിൻജ് ഓഫ് ഹിസ്റ്ററി’, ടർമോയ്ൽ ആൻഡ് ട്രയംഫ് (1993) എന്നിവയുൾപ്പെടെ ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം .