അറേഞ്ച്ഡ് മാര്യേജ് എന്ന സങ്കല്പത്തിന് പുതിയ ചേരുവകകൾ ചേർക്കുകയാണ് നെറ്ഫ്ലിസ്.ബിഗ് ഫാറ്റ് ഇന്ത്യൻ വെഡിങ് ആഘോഷിക്കാൻ ദി ബിഗ് ഡേയുമായി എത്തുകയാണ് നെറ്ഫ്ലിസ്.
ലക്ഷകണക്കിന് രൂപയുടെ ഇത്തരത്തിലുള്ള കല്യാണ ബുസിനെസ്സിലേക്ക് ആഴത്തിൽ ചെന്ന് എത്തുകയാണ് നെറ്ഫ്ലിസ് .എത്തി നോക്കുക മാത്രമല്ല പ്രേക്ഷകർക്ക് ഇത്തരത്തിലുള്ള കല്യാണങ്ങളിൽ പങ്കെടുക്കാനുള്ള ഒരു അവസരം കൂടിയായി മാറുകയാണ് ഇത് .
ഇന്ത്യൻ കല്യാണം എന്ന് കേട്ടാൽ തന്നെ ചിലവാണെല്ലോ .ദി ബിഗ് ഡേയുടെ ആദ്യ സീസന്റെ ആദ്യ ട്രൈലെർ പുറത്ത് വിട്ടിരിക്കുകയാണ് നെറ്ഫ്ലിക്സ് ഇപ്പോൾ .ഗംഭീരമായ വേഷങ്ങൾ ,ഒരുക്കങ്ങൾ എല്ലാം ട്രൈലറിൽ സുവ്യക്തം .ഒരു കല്യാണത്തിന് വേണ്ട ചേരുവകൾ കണ്ടെത്തി തന്നെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നതെന്ന് നിസംശയം പറയാം .
വെറുതെ കാണുക മാത്രമല്ല .കാണുന്ന ദമ്പതിമാർക്ക് അവരുടെ കല്യാണം കഴിഞ്ഞുള്ള ജീവിതം അവലോകനം ചെയ്യാനുള്ള അവസരം കൂടിയാണിത് .നിർമാതാക്കൾ ആറു വ്യത്യസ്ത്മായ കഥകൾ ഇതിനായി തുന്നി ചേർത്ത് എടുത്തിരിക്കുകയാണ് .ഒരു കല്യാണം പ്ലാൻ ചെയുന്നത് മുതൽ ഒരു വധു ,ആചാരങ്ങളിൽ വിശ്വസിക്കുന്നില്ല എങ്കിൽ പോലും ഈ വീഡിയോ കാണുന്നത് സ്വല്പം ആശ്വാസകരവുമാണ് .