തിരുവനന്തപുരം: സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ തുടര്‍ പരാതിയെ തുടര്‍ന്നാണ് ശാന്തിവിള ദിനേശിനെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് ശാന്തിവള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ ശാന്തിവിള ദിനേശ് പുറത്തിറങ്ങി.
ഭാഗ്യലക്ഷ്മിയെക്കുറിച്ച് അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നാണ് പരാതി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജപിക്കും അവര്‍ പരാതി നല്‍കിയിരുന്നു.
ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പോലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് യൂട്യൂബില്‍ നിന്ന് വീഡിയോയും നീക്കം ചെയ്തിരുന്നു.