മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്മ പര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകള്‍ പുറത്തുവിട്ടത്.
അമല്‍ നീരദ് ‘ബിലാലിന്’ മുന്‍പായി ഒരു മമ്മൂട്ടി ചിത്രം ചെയ്യുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. അതേസമയം, ചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ് എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും പോസ്റ്ററില്‍ ഇല്ല. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ മെഗാസ്റ്റാറിന്റെ വേഷം.