ന്യൂഡല്‍ഹി: കോവിഡ് വാക്സീനേഷന് വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സീനേഷന് അവലോകന യോഗത്തിലാണ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത്.
21 ദിവസം കൊണ്ട് രാജ്യത്ത് 54 ലക്ഷം പേര്‍ക്ക് കോവിഡ് വാക്സീന് നല്‍കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.12 സംസ്ഥാനങ്ങള്‍ മുന്‍ഗണന പട്ടികയുടെ 60 ശതമാനം പേര്‍ക്കും വാക്സീന് നല്‍കിയതായി കേന്ദ്രം വിലയിരുത്തി.
വാക്സീനേഷന്റെ രണ്ടാമത്തെ ഡോസ് ഈ മാസം 13 മുതല്‍ കൊടുത്തു തുടങ്ങുമെന്നും കേന്ദ്രം അറിയിച്ചു.