ഭോപ്പാല്‍: കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് അധികാര ധാര്‍ഷ്ട്യം തലയ്ക്കുപിടിച്ചിരിക്കുകയാണെന്ന് ആര്‍എസ്എസ് നേതാവും ബിജെപിയുടെ മുന്‍ എംപിയുമായ രഘുനന്ദന്‍ ശര്‍മ. കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ശര്‍മയുടെ പ്രതികരണം.
നരേന്ദ്ര സിങ് തോമര്‍ നിങ്ങള്‍ ഒരു സര്‍ക്കാറിന്‍റെ ഭാഗമാണ്. കര്ഷകെര സഹായിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. പക്ഷേ ചില ആളുകള്‍ സഹായം അര്‍ഹിക്കുന്നില്ല. നഗ്നരായിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുകയാണെങ്കില്‍ അവരെ നിര്‍ബന്ധിച്ച് വസ്ത്രം ധരിപ്പിക്കാനാവില്ലെന്ന് ശര്‍മ്മ പറഞ്ഞു.
അധികാരത്തിന്‍റെ ധാര്‍ഷ്ട്യം നിങ്ങളെ ബാധിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ജനവിധിയില്‍ നിങ്ങള്‍ പരാജയപ്പെടുന്നത്. കോണ്‍ഗ്രസിന്‍റെ എല്ലാ ചീഞ്ഞ നയങ്ങളും ഉയര്‍ത്തിപ്പിടിക്കുകയാണ് നാം ചെയ്യുന്നത്. ദേശീയതയെ ശക്തിപ്പെടുത്താന്‍ എല്ലാ കരുത്തും വിനിയോഗിക്കണം. അല്ലാത്ത പക്ഷം പശ്ചാത്തപിക്കേണ്ടിവരുമെന്നും രഘുനന്ദന്‍ ശര്‍മ മുന്നറിയിപ്പ് നല്‍കി.