ചെന്നൈ: കാമുകി പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും തീ കൊളുത്തി കൊന്ന് യുവാവ്. ഇതിന് ശേഷം യുവാവും ആത്മഹത്യ ചെയ്തു. പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. തമിഴ്നാട് കൊറുക്കുപ്പേട്ടിലാണ് സംഭവം.
ബിടെക് ബിരുദധാരിയായ സതീഷ് (29) ആണ് കാമുകി രജിത (26)യേയും രജിതയുടെ അമ്മ വെങ്കട്ടമ്മമ (50)യേയും കൊലപ്പെടുത്തിയത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീ ഉയരുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പ്രണയത്തില്‍ നിന്ന് കാമുകി പിന്മാറിയെന്നും താന്‍ ചതിക്കപ്പെട്ടുവെന്നും സൂചിപ്പിക്കുന്ന 33 പേജുള്ള സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നു സതീഷും രജിതയും. കോര്‍പറേഷന്‍ ജീവനക്കാരനായിരുന്ന വെങ്കിടേശന്റെ മകളാണ് രജിത. വെങ്കിടേശന്റെ മരണത്തെത്തുടര്‍ന്ന് രജിതയ്ക്ക് കോര്‍പറേഷനില്‍ താല്‍ക്കാലിക ജോലി ലഭിച്ചു. പിന്നീട് രജിത ജോലിയില്‍ സ്ഥിരപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് തന്നെ വേണ്ടെന്ന് വെച്ച് മറ്റൊരു വിവാഹത്തിന് രജിതയും കുടുംബവും ശ്രമിച്ചുവെന്ന് സതീഷ് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നത്.