ഭോപ്പാൽ :മധ്യപ്രദേശില്‍ മുറേന ജില്ലയിൽ നാലുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു .മറ്റൊരു ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തില്‍ ഇറങ്ങിയ ആളാണ് കൃത്യം നടത്തിയത് .
കൊല്ലപ്പെട്ട കുഞ്ഞിന്റെ ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത് .കഴിഞ്ഞ ജൂണിൽ പീഡനം നടത്തിയ ഇയാൾ ആറു മാസത്തെ തടവിന് ശേഷമാണ് ജാമ്യത്തിൽ ഇറങ്ങുന്നത് .
ബന്ധുക്കൾ ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ചോക്കലേറ്റ് വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് നിഗമനം .